NEWS UPDATE

6/recent/ticker-posts

യുഎഇയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ 39കാരനായ സ്വദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഓപ്പറേഷന്‍സ് റൂമില്‍ ഇതു സംബന്ധിച്ച വിവരം ലഭിച്ചതെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]


റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പോലീസ് പട്രോള്‍, ആംബുലന്‍സ്, ഫോറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തി. മൃതദേഹം പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പരിശോധനകള്‍ക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ.

Post a Comment

0 Comments