NEWS UPDATE

6/recent/ticker-posts

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ

ന്യൂഡല്‍ഹി: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.[www.malabarflash.com]

നാലുപേരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. സംഗത് സിങ് ഗില്‍സിയാന്‍, സുഖ്‌വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നഗ്ര എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍.

പഞ്ചാബില്‍ ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിദ്ധു പോരിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ധുവിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ അത് ഏത് രീതിയില്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ കത്തയച്ചത്.

'സിദ്ധുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് ഉപദ്രവമാകും. പഴയ പാര്‍ട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കും, കോണ്‍ഗ്രസ് പിളരും' - അമരീന്ദര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

അതിനിടെ, സിദ്ധു വെള്ളിയാഴ്ച സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയേയും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനേയും അദ്ദേഹം കഴിഞ്ഞ ദിവസം കാണുകയുണ്ടായി. ഹരീഷ് റാവത്ത് പിന്നീട് അമരീന്ദര്‍ സിങിനെയും കണ്ടിരുന്നു.

Post a Comment

0 Comments