കോഴിക്കോട്: ഇറച്ചിക്കോഴി വില ക്രമാതീതമായി ഉയർന്നു. കോവിഡ് മൂലം വിപണി മന്ദീഭവിച്ച് ഒരു കിലോ കോഴിക്ക് 56 രൂപവരെ താഴ്ന്നതാണ് മൂന്നാഴ്ചകൊണ്ട് ഇരട്ടിയിലേറെ ആയത്.[www.malabarflash.com]
ശനിയാഴ്ച ഇറച്ചിക്കോഴി വില കിലോക്ക് 147ഉം കോഴിയിറച്ചി 236 രൂപയുമാണ്. കർക്കിടക സംക്രാന്തി പ്രമാണിച്ച് കൂടുതൽ പേർ കോഴിയിറച്ചിക്ക് ആവശ്യക്കാരായതാണ് ഒറ്റ ദിവസംകൊണ്ടുള്ള വിലവർധനക്ക് കാരണം.
വെള്ളിയാഴ്ച കോഴി വില 137 രൂപയും കോഴിയിറച്ചി 222 രൂപയുമായിരുന്നതാണ് ഒറ്റ ദിവസംകൊണ്ട് 10 രൂപ ഒരു കിലോയിൽ വർധിച്ചത്. ബലിപെരുന്നാൾ അടുത്തതും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി വന്നതും വിപണിയിൽ ഉണർവേകി.

ട്രോളിങ് നിരോധനം ഏർപ്പെടുത്തി കടൽമത്സ്യം കാര്യമായി വിപണിയിൽ ലഭ്യമല്ലാതായതോടെ വളർത്തുമത്സ്യങ്ങൾ മാത്രം വിപണിയിൽ ലഭ്യമായത് കോഴിയിറച്ചി വില വർധിക്കാൻ ഇടയാക്കിയെന്ന് വ്യാപാരികൾ പറയുന്നു.
ഇറച്ചിക്കോഴിക്ക് സർക്കാർ വില നിശ്ചയിക്കുന്നതിന് മാനദണ്ഡം ഇല്ലാത്തത് അനിയന്ത്രിതമായി വില ഉയരാൻ കാരണം.
ഇറച്ചിക്കോഴിക്ക് സർക്കാർ വില നിശ്ചയിക്കുന്നതിന് മാനദണ്ഡം ഇല്ലാത്തത് അനിയന്ത്രിതമായി വില ഉയരാൻ കാരണം.
Post a Comment