Top News

ഖത്തറില്‍ ഈത്തപ്പഴ ഫെസ്റ്റിന് തുടക്കമായി

ദോഹ: ഖത്തറില്‍ ആറാമത് ഈത്തപ്പഴ ഫെസ്റ്റിവലിന് തുടക്കമായി. ഖത്തറിലെ സൂഖ് വാഖിഫില്‍ ആണ് ആറാമത് പ്രാദേശിക ഫ്രഷ് ഈത്തപ്പഴ ഫെസ്റ്റിവല്‍ ആരംഭിച്ചത്.[www.malabarflash.com]

ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മേളയില്‍ രാജ്യത്തെ 80 ഓളം ഫാമുകള്‍ തങ്ങളുടെ മികച്ച ഈത്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിക്കും. 

ഫാമുകളില്‍ നിന്നുള്ള ഈത്തപ്പഴ സാംപിളുകള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലാബില്‍ പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നല്ല ഇനം ഈത്തപ്പഴങ്ങള്‍ മിതമായ വിലയില്‍ വാങ്ങുവാനുള്ള അവസരമാണ് മേള നല്‍കുക.

Post a Comment

Previous Post Next Post