Top News

5 വയസ്സുള്ള മകൾക്ക് ലൈംഗിക പീഡനം; പിതാവിന് 44 വർഷം തടവ്, 11.7 ലക്ഷം പിഴ

പെരുമ്പാവൂർ: അഞ്ചു വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 44 വർഷം തടവും 11.7 ലക്ഷം രൂപ പിഴയും ശിക്ഷ. പെരുമ്പാവൂർ പോക്സോ കോടതിയാണ് പുല്ലുവഴി സ്വദേശി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.[www.malabarflash.com] 

മകളെയും 4 വയസ്സുള്ള ആൺകുട്ടിയെയും ശാരീരികമായി ഉപദ്രവിച്ച കേസിലും വിവിധ വകുപ്പുകളായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. മക്കളെ ഇയാൾ ഉപദ്രവിക്കുന്ന വിവരം നാട്ടുകാരാണ് വനിതാ ശിശുക്ഷേമ സമിതിയെ അറിയിച്ചത്. സമിതിയുടെ നിർദേശപ്രകാരം കേസെടുത്ത പൊലീസ്, കുട്ടികളെ പുല്ലുവഴിയിൽ തന്നെയുള്ള സ്നേഹജ്യോതി ശിശുഭവനിലേക്കു മാറ്റി. പൊലീസ് നിർദേശപ്രകാരം നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടികളെ പീഡിപ്പിച്ച വിവരം പുറത്തു വരുന്നത്.

Post a Comment

Previous Post Next Post