NEWS UPDATE

6/recent/ticker-posts

ചുണ്ണാമ്പ് തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം; ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 32 വർഷം കഠിനതടവ്

ഇരിങ്ങാലക്കുട: 
വെറ്റില മുറുക്കുന്നതിനിടെ ദേഹത്തേക്കു ചുണ്ണാമ്പ് തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ ഗൃഹനാഥനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് 32 വർഷം വീതം കഠിന കടവും 1.80 ലക്ഷം രൂപ പിഴയും.[www.malabarflash.com]

കനാൽ ബേയ്സ് മോന്തച്ചാലിൽ വിജയനെ കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 5 വരെയുള്ള പ്രതികളായ കാറളം കിഴുത്താണി ഐനിയിൽ രഞ്ജിത്ത് (32), നെല്ലായി ആലപ്പാട്ട് മാടാനി ജിജോ (33), കാറളം പുല്ലത്തറ പെരിങ്ങാട്ടിൽ നിധീഷ് (പക്രു–30), മൂർക്കനാട് കറപ്പ്പറമ്പിൽ അഭിനന്ദ് (25), കോമ്പാറ കുന്നത്താൻ മെജോ (28), എട്ടാം പ്രതി ഗാന്ധിഗ്രാം വേലത്തിക്കുളം തൈവളപ്പിൽ അഭിഷേക് (ടുട്ടു–25) എന്നിവരെയാണ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്.

1.80 ലക്ഷം രൂപ ഓരോ പ്രതിയും വിജയന്റെ കുടുംബത്തിനു നഷ്ടപരിഹാരമായി നൽകണം. ഇല്ലെങ്കിൽ 7 വർഷം കൂടി കഠിന തടവ് അനുഭവിക്കണം. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവ്, വിജയന്റെ കുടുംബാംഗങ്ങളെ വധിക്കാൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവ്, ഗുരുതരമായി പരുക്കേൽപ്പിച്ചതിന് 5 വർഷം കഠിന തടവ് തുടങ്ങി വിവിധ വകുപ്പുകളിലാണ് 32 വർഷം കഠിന തടവു വിധിച്ചത്. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയിൽ നിന്ന് 10 ലക്ഷം രൂപ വിജയന്റെ ഭാര്യയ്ക്കു നൽകാനും വിധിച്ചു.

കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കു കോടതി നിർദേശം നൽകി. പോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി ഹാജരായി. 

ജോളി ബാറിനു സമീപത്തെ മുറുക്കാൻ കടയിൽ ഒന്നാം പ്രതി രഞ്ജിത്ത് വെറ്റില മുറുക്കുന്നതിനിടെ വിജയന്റെ മകൻ വിനീതിന്റെയും സുഹൃത്ത് ഷെരീഫിന്റെയും ദേഹത്തേക്കു ചുണ്ണാമ്പ് തെറിച്ചുവീണതിനെച്ചൊല്ലി ആരംഭിച്ച തർക്കമാണ് കൊലപാതകത്തിലെത്തിയത്. 2018 മേയ് 27ന് രാത്രി 11.15ന് ആണു സംഭവം.

4 ബൈക്കുകളിലായി എത്തിയ പ്രതികൾ വാൾ, കഠാര തുടങ്ങിയ മാരകായുധങ്ങളുമായി വിനീതിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ഇവരെ തടഞ്ഞ വിജയനെയും ഭാര്യ അംബികയേയും അംബികയുടെ അമ്മ കൗസല്യയേയും വെട്ടിയും കുത്തിയും പരിക്കേൽപിച്ചു. ഗുരുതര പരുക്കേറ്റ വിജയൻ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിച്ചു. ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിയിലെ പ്ലാന്റ് അറ്റൻഡറായിരുന്നു വിജയൻ.

Post a Comment

0 Comments