Top News

മാസപ്പിറവി ദൃശ്യമായില്ല; അറഫ ദിനം 19 ന്

റിയാദ്: സൗദിയില്‍ മാസപ്പിറവി ദൃശ്യമായിയില്ല.ഇതേ തുടർന്ന് സഊദിയില്‍ അറഫ ദിനം ജൂലൈ 19 നു തിങ്കളാഴ്ച്ചയും ബലിപെരുന്നാൾ 20 ന് ചൊവ്വാഴ്ച്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു.[www.malabarflash.com]

ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 18 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക. ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും ജൂലൈ 23 ന് (ദുല്‍ഹജ്ജ് 13) ചടങ്ങുകള്‍ അവസാനിക്കും.

ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Post a Comment

Previous Post Next Post