Top News

കണ്ണൂരില്‍ 15കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ലൈംഗിക ശേഷിയില്ലന്ന് വൈദ്യപരിശോധന റിപോര്‍ട്ട്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വ്യവസായ പ്രമുഖന് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധന റിപ്പോര്‍ട്ട്. തലശേരി സ്വദേശിയും വ്യവസായ പ്രമുഖനുമായ ഷറാറ ഷറഫുദ്ദീനാണ് ഡോക്ടര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്.[www.malabarflash.com]
 

കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വ്യവസായിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പോലിസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. 

ഇതിന് പിന്നാലെ കഴിഞ്ഞ മാസം 28 നാണ് ഷറഫുദ്ദീനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനാരോഗ്യം ചൂണ്ടിക്കാട്ടി ഷറഫുദ്ദീന്‍ നിരവധി തവണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആദ്യം തലശേരി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. 

അതേസമയം, വൈദ്യ പരിശോധനാ റിപോര്‍ട്ടിനെതിരേ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ നടപടി ആരംഭിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷയും നല്‍കി. വന്‍തോതില്‍ പണമൊഴുക്കി നേരത്തെ തന്നെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഷറാറ ഷറഫുദ്ദീന്‍ ശ്രമിച്ചെന്ന ആരോപണം ശക്തമാണ്.

Post a Comment

Previous Post Next Post