NEWS UPDATE

6/recent/ticker-posts

ബൈക്ക് ഡിവൈഡറിൽ തട്ടി വീണ് യുവാവ് മരിച്ചു

കാസറകോട്: റോഡിലെ ഡിവൈഡറിൽ ബൈക്കിടിച്ച് തെറിച്ച് വീണ് യുവാവ് മരിച്ചു. കീഴൂർ കടപ്പുറം ബാലകൃഷണൻ ലക്ഷ്മി ദമ്പതികളുടെ മകൻ പുഷ്പാകര (38 )നാണ് ചെമ്മനാട് മുണ്ടാങ്കുലത്ത് ബൈക്ക് അപകടത്തിൽ പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.[www.malabarflash.com]

ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും വീഴ്ചയിൽ തകർന്നു പോയി. 
ഭാര്യ: സബിന. മക്കൾ: ദർശൻ, ദ്രുവ, ഒരു പിഞ്ചുകുഞ്ഞുമുണ്ട്. സഹോദരങ്ങൾ: രത്നാകരൻ, പുഷ്പ, ലത.

Post a Comment

0 Comments