കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ പടിപ്പുര അബ്ദുൽ ഷുക്കൂറിന്റെ ഭാര്യയും യുവ കവയിത്രിയുമായ സുഹറ പടിപ്പുര (41) നിര്യാതയായി. അടക്കാക്കുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്.[www.malabarflash.com]
ഇന്ത്യ എന്റെ രാജ്യമാണ്, ഇനി കനൽ പക്ഷികൾ പാടട്ടെ എന്നീ കവിതാസമാഹാരങ്ങൾ രചിച്ചു. നിരവധി ആനുകാലികങ്ങളിലും കവിതകളെഴുതി.
മകൾ: ഹിബ.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഇരിങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment