ഗ്ലാസ്ഗോ: സ്വന്തം കാണികൾക്കുമുന്നിൽ ചെക് റിപ്പബ്ലികിനെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങിയ സ്കോട്ടിഷ് പടയെ പാട്രിക് ഷിക്ക് ഒറ്റക്ക് ചെക്കുവെച്ചു. 42,52 മിനുറ്റുകളിൽ ഷിക്കിന്‍റെ മാന്ത്രികതയിൽ നിന്നും പ്രവഹിച്ച ഗോളുകൾക്ക് മറുപടിയില്ലാതെ സ്കോട്ട്ലൻഡ് പരാജയം സമ്മതിക്കുകയായിരുന്നു.[www.malabarflash.com]
52ാം മിനുറ്റിൽ ഷിക്കിന്‍റെ കാലിൽ നിന്നും വിരിഞ്ഞ വിസ്മയ ഗോൾ യൂറോ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയിലേക്കാണ് പറന്നിറങ്ങിയത്.
സ്കോട്ടിഷ് ഗോൾകീപ്പർ മാർഷലിന്‍റെ പൊസിഷനിങിലെ സ്ഥാനചലനം മനസ്സിലാക്കിയ ഷിക്ക് മൈതാനത്തിന്‍റെ മധ്യഭാഗത്ത് 49.7 വാര അകലെന്നിന്നും തൊടുത്ത ഉജ്ജ്വല കിക്ക് സ്കോട്ടിഷ് ഹൃദയം തുളഞ്ഞ് വലയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം മണത്ത മാർഷൽ തടുക്കാനായി ശ്രമം നടത്തിയെങ്കിലും വിഫലമായി. 42ാം മിനുറ്റിൽ വ്ലാഡിമിർ കൗഫലിന്‍റെ ക്രോസിന് തലവെച്ചായിരുന്നു ഷിക്ക് ആദ്യ ഗോൾ തന്‍റെ പേരിലാക്കിയത്.
🚨 SENSATIONAL STRIKE FROM PATRIK SCHICK! 🚨#SCOCZE #CZE #EURO2020pic.twitter.com/OqLb6qiSt9
— FlashScore India 🇮🇳 (@FlashScore_IN) June 14, 2021
Post a Comment