NEWS UPDATE

6/recent/ticker-posts

കുഴക്കിണറിൽ വീണ മൂന്നര വയസ്സുകാരനെ രക്ഷപ്പെടുത്തി

ആഗ്ര​: 130 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​കി​ണ​റി​ൽ വീ​ണ മൂ​ന്ന​ര വ​യ​സ്സു​കാ​ര​നെ എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി ഡോ​ക്​​ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ണെ​ന്ന്​ ആ​ഗ്ര ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്​ പ്ര​ഭു എ​ൻ. സി​ങ്​ അ​റി​യി​ച്ചു. ആ​​ഗ്ര​യി​ലെ ​ഫ​ത്തേ​ബാ​ദ്​ മേ​ഖ​ല​യി​ൽ നി​​ബോ​ഹ​ര പോലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ്​ അ​പ​ക​ടം.[www.malabarflash.com]


ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ൽ​ക്കി​ണ​റി​ൽ പ​തി​ച്ച കു​ട്ടി 90 അ​ടി താ​ഴ്ച​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സൈ​ന്യം, സം​സ്​​ഥാ​ന- കേ​ന്ദ്ര ദു​ര​ന്ത നി​വാ​ര​ണ സേ​ന​ക​ൾ, സി​വി​ൽ പോ​ലീ​സ്​ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ്​ ​ഇ​തി​ലേ​ർ​പ്പെ​ട്ട​ത്. കി​ണ​റി​ലേ​ക്ക്​ ഇ​റ​ക്കിക്കൊ​ടു​ത്ത ക​യ​റി​ൽ കു​ട്ടി പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും ചോ​ദ്യ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ സൂ​ര​ജ്​ പ്ര​സാ​ദ്​ അ​റി​യി​ച്ചി​രു​ന്നു.

കു​ട്ടി​യു​ടെ പി​താ​വ്​ ചോ​ട്ടേലാ​ൽ ഏ​ഴു വ​ർ​ഷം മു​മ്പ്​ കു​ഴി​ച്ച​താ​ണ്​ കി​ണ​ർ എ​ന്ന്​ പ്ര​ദേ​ശ​വാ​സി പ​റ​ഞ്ഞു. പു​തി​യ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന്​ ര​ണ്ടു ദി​വ​സം മു​മ്പ്​ ഇ​തിന്റെ അ​ട​പ്പ്​ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ നീ​ക്കി​യി​രു​ന്ന​താ​യും പോ​ലീ​സ്​ പ​റ​ഞ്ഞു. 'എ​ന്റെ കു​ഞ്ഞി​നെ വീ​ണ്ടും ജീ​വനോടെ കാ​ണാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യെ​ന്നും കു​ഞ്ഞിനെ ര​ക്ഷി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും' ചോട്ടേലാ​ൽ പ​റ​ഞ്ഞു.

Post a Comment

0 Comments