NEWS UPDATE

6/recent/ticker-posts

ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ നിര്യാതനായി


ജിദ്ദ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുൻ പ്രസിഡന്റായിരുന്ന പരേതനായ അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ഇളയ മകൻ ഉമ്മർ ബാഫഖി തങ്ങൾ (68) ജിദ്ദയിൽ നിര്യാതനായി.[www.malabarflash.com]


ദീർഘകാലമായി ജിദ്ദയിൽ ബിസിനസ്സ് നടത്തി വരികയായിരുന്ന ഇദ്ദേഹം കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: സൗദി പൗരയായ റൗദ അലവി, മക്കൾ: സരീജ്, ആഫറഹ്, അബ്റാർ, അഷ്‌റഫ്. ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ച് ജിദ്ദയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിയമ നടപടികൾ പൂർത്തിയാക്കാനും മറ്റു കാര്യങ്ങൾക്കും കുടുംബങ്ങൾക്കൊപ്പം ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് നേതാക്കളും രംഗത്തുണ്ട്.


Post a Comment

0 Comments