Top News

നാട്ടിലുള്ള സൗദി പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കിത്തുടങ്ങി

റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയിൽ തിരിച്ചെത്താൻ കഴിയാതെ നാടുകളിൽ കഴിയുന്ന പ്രവാസികളുടെ റെസിഡൻറ് വിസ (ഇഖാമ) സൗജന്യമായി പുതുക്കിത്തുടങ്ങി.[www.malabarflash.com] 

രണ്ടാഴ്ച മുമ്പ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇഖാമയും റീഎൻട്രി, വിസിറ്റ് വിസകളും സൗജന്യമായി പുതുക്കി നൽകാൻ ഉത്തരവിട്ടിരുന്നു. അതനുസരിച്ചുള്ള നടപടികളാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്.

ജൂലൈ 31 വരെയാണ് കലാവധി നീട്ടി നൽകുന്നത്. അതിനുള്ളിൽ കാലാവധി കഴിയുന്നതും ഇതിനോടകം കാലാവധി കഴിഞ്ഞതുമായ മുഴുവൻ ഇഖാമകളും പുതുക്കും. സൗദിയിലേക്ക് പ്രവേശനം താൽക്കാലികമായി നിരോധിച്ച ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ആനുകൂല്യം. തിങ്കളാഴ്ച മുതലാണ് തീരുമാനം നടപ്പായി തുടങ്ങിയത്.

Post a Comment

Previous Post Next Post