Top News

ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഓട്ടു കമ്പനിയക്ക് സമീപം ചെറുവത്ത് ഇമ്പിച്ചി അലിയുടെ മകന്‍ മുഹമ്മദ് ഫാസിലും(25 ), സഹോദരിയും കൊയിലോത്തും പടി ഷമീറിന്റെ ഭാര്യയുമായ ഫാസില(27)യുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.[www.malabarflash.com]

ഗുരുതരമായി പരിക്കറ്റ ഇരുവരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മുഹമ്മദ് ഫാസില്‍ ധരിച്ച ഹെല്‍മെറ്റ് പൊട്ടിച്ചിതറി. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. 

കൊല്ലം അങ്ങാടിയിലെ പഴക്കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ സ്‌കൂട്ടറില്‍ കയറിയ ഉടന്‍ തന്നെയാണ് കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിച്ചത്. 

ഇവിടെ റോഡിന്റെ അരിക് ഉയര്‍ന്ന് കിടക്കുന്നതിനാല്‍ അപകട സാധ്യതയും ഏറെയാണ്.

Post a Comment

Previous Post Next Post