Top News

ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല കണ്ണാടി നിര്യാതനായി

ഉദുമ: 
ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ തായത്ത് മുഹമ്മദിൻ്റെയും ആയിഷയുടെയും മകൻ അബ്ദുല്ല കണ്ണാടി (52) നിര്യാതനായി.[www.malabarflash.com]

സാമൂഹ്യ- സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായിരുന്നു. ദീർഘകാലം വിദേശത്തായിരുന്നു. പടിഞ്ഞാർ റീമർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, പടിഞ്ഞാർ മാപ്പിള കലാവേദി എന്നിവയുടെ സ്ഥാപക ഭാരവാഹിയും, പടിഞ്ഞാർ ഇർശാദുൽ മുസ് ലിമീൻ സംഘം, ഇഹ് യാഉൽ ഇസ് ലാം സംഘം പ്രവർത്തക സമിതിയംഗവുമായിരുന്നു. 

ജില്ലാടിസ്ഥാനത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച ബാറ്റ്സ്മാനായിരുന്നു. ഒപ്പന -മാപ്പിളപ്പാട്ട് പരിശീലക നുമായിരുന്നു.

ഭാര്യ:സമീറ.
മക്കൾ: മുഹമ്മദ് ഷഹസാദ് (ഖത്തർ) സുഹാന ഷഹർബാൻ, ബസ്മില ഫാത്തിമ.
സഹോദരങ്ങൾ: ബീഫാത്തിമ, നഫീസ,മറിയം, അബ്ദുൽ റഹിമാൻ, ഇബ്രാഹിം.

Post a Comment

Previous Post Next Post