കുറ്റിപ്പുറം: നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ(62)യുടെ മരണത്തിനു കാരണം തലയ്ക്കേറ്റ മാരകമായ പരിക്കാണെന്ന് മൃതദേഹ പരിശോധനയിൽ കണ്ടെത്തി.[www.malabarflash.com]
അടിയേറ്റ് തലയോട്ടി പിളരുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. മാരകമായ അഞ്ച് മുറിവുകളാണ് തലയിലുണ്ടായിരുന്നത്. കനമുള്ള വസ്തു ഉപയോഗിച്ചാണ് തലയ്ക്കടിച്ചിട്ടുള്ളതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന്റെ ഉമ്മറത്ത് തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടിൽ തനിച്ചുതാമസിക്കുന്ന ഇവരെ രാവിലെ ഏറെനേരമായിട്ടും പുറത്തുകാണാത്തതിനെത്തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് സംഭവം കണ്ടത്.
മോഷണം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കേസന്വേഷിക്കുന്ന വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി.എം. ഷെമീർ പറഞ്ഞു. കൊലപാതകം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടരലക്ഷത്തോളം രൂപ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ പണമുണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലീസിനും വ്യക്തതയില്ല.
നാട്ടുകാരായ 15 പേരിൽനിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

Post a Comment