Top News

കോടതിയുടെ മുന്നറിയിപ്പിൽ വിറച്ച് കേന്ദ്രം; പൗരത്വ പ്രക്ഷോഭകർ ജയിൽ മോചിതരായി

ന്യൂഡൽഹി: ഡെൽഹി കലാപ കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കൾ ജയിൽ മോചിതരായി. ഡെൽഹി കോടതി കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നീ പൗരത്വം പ്രക്ഷോഭകർ ജയിൽ മോചിതരായിരിക്കുന്നത്.[www.malabarflash.com] 

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് മൂന്നുപേരും ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. വ്യാഴാഴ്ച ഒരുമണിയോടെ മൂന്നുപേരേയും വിട്ടയക്കണമെന്നായിരുന്നു ഹൈക്കോടതി ഡൽഹി പോലീസിന് നൽകിയ നിർദേശം.

ചൊവ്വാഴ്ച്ച മൂന്നു പേർക്കും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖകളുടെ പരിശോധന പൂർത്തീകരിച്ചില്ലെന്ന് കാണിച്ച് ഡൽഹി പോലീസ് മൂന്നു പേരേയും തിഹാർ ജയിലിൽ നിന്ന് മോചിപ്പിച്ചില്ല. തുടർന്ന് വിദ്യാർഥികൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മോചനം വൈകിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ഡൽഹി ഹൈക്കോടതി വിഷയത്തിൽ സ്വീകരിച്ചത്.

വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മോചനം സാങ്കേതിക കാരണങ്ങൾ കാണിച്ച് വൈകിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഈ ഹർജിയാണെന്നാണ് സൂചന.

Post a Comment

Previous Post Next Post