NEWS UPDATE

6/recent/ticker-posts

വിദേശത്തേക്ക് യാത്ര; 28 ദിവസം കഴിഞ്ഞ് വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിക്കാം

ന്യൂഡൽഹി: വിദേശത്തു പോകേണ്ടവര്‍ക്ക് കോവിഡ് വാക്സീന്‍ ഡോസുകളിലെ ഇടവേള കുറച്ചു. 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗരേഖയിൽ വ്യക്തമാക്കി. പഠനം, ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും അത്‍ലീറ്റുകള്‍ക്കുമാണ് ഇളവ്. ഓഗസ്റ്റ് 31 വരെ രാജ്യാന്തര യാത്ര നടത്തുന്നവർക്കാകും ഇളവെന്നും കേന്ദ്രം അറിയിച്ചു.[www.malabarflash.com]


വിദ്യാഭ്യാസം, ജോലി അല്ലെങ്കിൽ ഒളിംപിക്സിനായുള്ള ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകുന്ന ആളുകൾ എന്നിവർക്ക് അവരുടെ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്ത കോവിൻ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

രണ്ടു ഡോസ് സ്വീകരിച്ചവർ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിലാണ് ഈ പരിഗണന ഉണ്ടാവുകയെന്നു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments