NEWS UPDATE

6/recent/ticker-posts

യുവാവിനെ ആളുമാറി തട്ടിക്കൊണ്ടുപോയി; ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ആളുമാറി യുവാവിനെ തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ. ആലപ്പുഴ സ്വദേശിയായ അജ്മൽ, സഞ്ജയ് എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


പുലര്‍ച്ചെയാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഫ്ലാറ്റിൽ നിന്നും ഒരു സംഘം ആളുകൾ യുവാവിനെ തട്ടിക്കൊണ്ട് പോയത്. സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയ യുവാവിനെ ആളുമാറിയാണ് ഗുണ്ടാ സംഘം പിടിച്ച് കൊണ്ടുപോയത്. 

ദീർഘ നേരത്തെ തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ ഇടപ്പള്ളിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നും യുവാവിനെ പോലീസ് കണ്ടെത്തി. പോലീസിനെ കണ്ടയുടൻ സംഘങ്ങൾ ഇറങ്ങിയോടി. പിന്നീടാണ് രണ്ട് പ്രതികളെ പിടികൂടിയത്.

വീട്ടിൽ അതിക്രമിച്ച് കടക്കൽ, തട്ടിക്കൊണ്ട് പോകൽ, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. പിടിയിലായ അജ്മലും സഞ്ജയും നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. സംഭവത്തിൽ നാല് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments