Top News

ദില്ലിയിൽ വളർത്തുനായയെ ബലൂൺ കെട്ടി പറത്തി; യൂട്യൂബർ അറസ്റ്റില്‍

ദില്ലി: ദില്ലിയിൽ വളർത്തുനായയെ ബലൂൺ കെട്ടി പറത്തിയ യൂട്യൂബർ അറസ്റ്റിലായി. ഗൗരവ് ശർമയെന്ന യൂട്യൂബറാണ് വളർത്തുനായയ്ക്ക് മേൽ ഹൈഡ്രജൻ ബലൂൺ കെട്ടി പറത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.[www.malabarflash.com]

നായയുടെ ജീവൻ അപകടത്തിലാകുന്ന വിധം ദൃശ്യങ്ങൾ പകർത്തിയ കുറ്റത്തിനാണ് ഇയാൾക്കെതിരെ ദില്ലി പോലീസ് കേസെടുത്തത്. മെയ് 21 ന് യൂട്യൂബിൽ പങ്കുവച്ച വീഡിയോയ്‍ക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായത്. 

പ്രതിഷേധത്തിന് പിന്നാലെ ദൃശ്യങ്ങൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത ഗൗരവ് ശർമ്മ മൃഗസ്നേഹികളോട് മാപ്പ് പറഞ്ഞു.

Post a Comment

Previous Post Next Post