NEWS UPDATE

6/recent/ticker-posts

കോവിഡ് ചികിത്സയ്ക്ക്‌ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി അമിത തുക ഈടാക്കിയതായി യുവതിയുടെ പരാതി

കാഞ്ഞങ്ങാട്: കോവിഡ് ചികിത്സയ്ക്കായി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി അമിത തുക ഈടാക്കിയതായി യുവതിയുടെ പരാതി. കാഞ്ഞങ്ങാട്ടെ സഞ്ജീവനി ആശുപത്രിയാണ് കോവിഡ് ചികില്‍സയില്‍ കഴിഞ്ഞ നാലുദിവസത്തെ ബില്ലായി 50,200 രൂപ വാങ്ങിയെന്നാണ് യുവതി ഡിഎംഒയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.[www.malabarflash.com]

ഓക്‌സിജനോ ഐസിയുവോ ഉപയോഗിക്കാതെയാണ് ഇത്രയും ബില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

നാല് ദിവസത്തേക്ക് പിപിഇ കിറ്റിന് മാത്രം 19,000 രൂപ ഈടാക്കി. ഒടുവില്‍ 50,200 രൂപ എന്ന ബില്ലില്‍ രണ്ടായിരം രൂപ കുറച്ച് 48,200 രൂപ അടപ്പിച്ചു. 

എന്നാല്‍ കോവിഡ് ഐസിയു മാത്രമാണ് നിലവിലുള്ളതെന്നും അവിടെ പ്രവേശിപ്പിച്ച രോഗിയില്‍ നിന്നും അമിത നിരക്ക് ഈടാക്കിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

യുവതിയുടെ അച്ഛനും ശൊവിഡ് ബാധിച്ച് ഇതേ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു.

Post a Comment

0 Comments