NEWS UPDATE

6/recent/ticker-posts

രാജ്യത്ത് വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു; കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധര്‍


പാട്‌ന: കോവിഡ് രോഗികളില്‍ കണ്ടുവന്നിരുന്ന ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ ഫംഗസാണിത്. ഇന്ത്യയില്‍ നാലു കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.[www.malabarflash.com]

ബീഹാറിലെ പാട്‌നയിലാണ് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

വൈറ്റ് ഫംഗസ് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയെയും ബാധിക്കുന്ന രോഗമാണ്. ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ കോവിഡ് പോലെ തന്നെ സമാനമായ അണുബാധയാണിത്. 

ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങളുടെ പട്ടികയില്‍ ബ്ലാക്ക് ഫംഗസിനെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments