Top News

മൂസോടി കടപ്പുറം കടല്‍ക്ഷോഭം; സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണം: എസ് വൈ എസ്

കാസറകോട് : ഉപ്പള മൂസോടി കടപ്പുറത്ത് അടിക്കടിയുണ്ടാകുന്ന കടല്‍ ക്ഷോഭവും നാശനഷ്ടങ്ങളും വിലയിരുത്തി സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് എസ് വൈ എസ് കാസറകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതല്‍ തന്നെ അതിന്റെ പരിസര ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാവുകയും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടും മാറി മാറി വന്ന സര്‍ക്കാരും ജനപ്രതിനിധികളും ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ മുന്‍കൈ എടുത്തിട്ടില്ല ഇനിയെങ്കിലും വിദഗ്ധ പരിശോധന നടത്തി വേണ്ട പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ജലാലുദ്ദീന്‍ തങ്ങള്‍ അധ്യക്ഷം വഹിച്ചു. സയ്യിദ് കണ്ണവം തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കട്ടിപ്പാറ, അബ്ദുല്‍ കരീം ദര്‍ബാര്‍ കട്ട, ഹംസ മിസ്ബാഹി, മൂസ സഖാഫി കളത്തൂര്‍, ഷാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാര്‍, അഹ്മദ് മുസ്‌ലിയാര്‍ കുണിയ, അബൂബക്കര്‍ കാമില്‍ സഖാഫി, താജു മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി

Post a Comment

Previous Post Next Post