Top News

ഷാര്‍ജയില്‍ പോലീസ് പട്രോള്‍ വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പട്രോള്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വ്യാഴാഴ്ച മ്‌ലേഹ റോഡിലാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഫസ്റ്റ് അസിസ്റ്റന്റ് റാഷിദ് അലി അല്‍ബാഹിയാണ് മരിച്ചത്.[www.malabarflash.com]

ഒരു സ്ത്രീ ഓടിച്ചിരുന്ന വാഹനം പോലീസ് പട്രോള്‍ വാഹനത്തിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പട്രോള്‍ വാഹനം ദൂരേക്ക് തെറിച്ച് പോയി കീഴ്‌മേല്‍ മറിഞ്ഞു. 

14 വര്‍ഷമായി ഷാര്‍ജ പോലീസിലെ ട്രാഫിക് വകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അല്‍ സീയൂബ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post