NEWS UPDATE

6/recent/ticker-posts

വൈറസ്​ രൂപം മാറുന്നു; വാക്​സിനെടുത്തവർ മാസ്​കും​ സാമൂഹിക അകലവും തുടരണം -എയിംസ്​ മേധാവി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളുണ്ടാവുകയും അത്​ പടർന്നുപിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആളുകളുടെ ഇടയിൽ വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള അനിശ്ചിതത്വം വർധിച്ചുകൊണ്ടിരിക്കുകയാണ്​. പൂർണമായി വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക്​ മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നുമാണ്​ യു.എസിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്​.[www.malabarflash.com]


എന്നാൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ്​ ഗുലേറിയ അതിലുള്ള വിയോജിപ്പ്​ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്​. രണ്ട്​ ഡോസ്​ വാക്​സിൻ കുത്തിവെപ്പ്​ എടുത്തവർ പോലും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്​തമാക്കി. 

വാക്​സിനെടുത്തവർ മാസ്​ക്​ ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമൊക്കെ പ്രഖ്യാപിക്കുന്നത്​ ഇന്ത്യ പോലുള്ള രാജ്യത്ത്​ പ്രത്യേകിച്ച്​ വൈറസ്​ മ്യൂ​േട്ടഷൻ സംഭവിക്കുന്ന സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ്​ സർക്കാർ ഉദ്യോഗസ്ഥരും മെഡിക്കൽ വിഭാഗവും മുന്നറിയിപ്പ്​ നൽകുന്നത്​.

''കൂടുതൽ ഡാറ്റ ലഭിക്കുന്നത്​ വരെ ജാഗ്രത പാലിക്കൽ തുടരേണ്ടതുണ്ട് എന്നാണ്​ കരുതുന്നത്​​. വൈറസ്​ അതിബുദ്ധിമാനാണ്​, അതിന്​ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്​, അതുകൊണ്ട്​ തന്നെ പുതുതായി പൊങ്ങിവരുന്ന വകഭേദങ്ങളിൽ നിന്ന്​ വാക്​സിൻ എത്രത്തോളം സംരക്ഷണം നൽകുന്നുണ്ട്​ എന്ന്​ ഞങ്ങൾക്ക്​ ഇപ്പോൾ പറയാനാകില്ല. മാസ്​ക്​ ധരിക്കലും ശാരീരിക അകലം പാലിക്കലും തുടരുക തന്നെ ചെയ്യണം, കാരണം, വൈറസി​െൻറ ഏത്​ വകഭേദമായാലും അവ രണ്ടും പാലിച്ചാൽ സംരക്ഷണം ലഭിക്കും''. -ഡോ. ഗുലേറിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം, കോവിഡ്​ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട്​ വാക്​സിനെടുത്തവർക്ക്​ നൽകിയിട്ടുള്ള നിർദേശങ്ങൾ തൽക്കാലത്തേക്ക്​ പരിഷ്​കരിക്കാനുള്ള പദ്ധതിയില്ലെന്ന്​ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്​. ''ഈ ഘട്ടത്തിൽ ഞങ്ങൾക്ക് അത്തരമൊരു റിസ്ക് എടുക്കാനാവില്ല, കുറച്ചുപേർക്ക്​ മാത്രമായിരുന്നുവെങ്കിലും വാക്​സിൻ എടുത്തവരിലും അണുബാധകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. മാസ്​കുകൾ ഒഴിവാക്കാൻ തൽക്കാലത്തേക്ക്​ അനുവാദം നൽകാൻ കഴിയില്ല''. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും, അമേരിക്കയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുമുള്ള സർക്കാറിന്റെ ലക്ഷ്യവുമായാണ്​ സിഡിസിയുടെ വാഗ്ദാനങ്ങളെ വിദഗ്​ധർ ബന്ധപ്പെടുത്തുന്നത്​. യു‌എസിലുടനീളം നിലനിൽക്കുന്ന വാക്‌സിൻ വിരുദ്ധതയും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്​.

Post a Comment

0 Comments