കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി സംഘടനയായ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫോറം (ഐസിഎഫ്) കേരളത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിച്ചുനല്‍കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ അറിയിച്ചു.[www.malabarflash.com]
സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു ഏറ്റവും ആവശ്യമുള്ള ഒരിടത്ത് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിച്ചുനല്‍കാനാണ് തീരുമാനം.
ഐസിഎഫ് പ്രളയകാലത്തും കൊവിഡ് കാലത്തുമെല്ലാം കേരളത്തിന് വലിയ കരുതലും ആശ്വാസവുമായി രംഗത്തുണ്ടായിരുന്നു. ജിസിസി രാഷ്ട്രങ്ങളിലെ മലയാളികളുടെ പ്രാതിനിധ്യമുള്ള ഐസിഎഫിന്റ ഈ പുതിയ പദ്ധതി വലിയ മാതൃകയാണെന്ന് കാന്തപുരം പറഞ്ഞു.
പ്രസ്ഥാനത്തിന്റെ യുവജന സംഘടനയായ എസ്‌വൈഎസിനു കീഴില്‍ സൗജന്യമായി ചികില്‍സ നല്‍കുന്ന കൊവിഡ് ഹോസ്പിറ്റല്‍ കഴിഞ്ഞ ദിവസം പൂനൂരില്‍ ആരംഭിച്ചിരുന്നു.
പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി റിലീഫ് വിതരണം നടത്തിയും കര്‍ഷകരുടെ വിഭവങ്ങള്‍ സമാഹരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചും അണുനശീകരണ പ്രക്രിയകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ചും എസ്‌വൈഎസ് സാന്ത്വന വിഭാഗം സംസ്ഥാനത്താകെ സേവനങ്ങള്‍ നടത്തിവരികയാണ്.
Post a Comment