Top News

വിവാഹത്തിന് തയാറായില്ല; ഇറാനിയൻ സംവിധായകനെ മാതാപിതാക്കൾ കൊലപ്പെടുത്തി

തെഹ്റാൻ: ഇറാനിയൻ സിനിമ സംവിധായകനായ ബാബക് ഖൊറാംദീനെ (47) മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി. കൈ കാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.[www.malabarflash.com]

പ്രായമേറെയായിട്ടും ഖൊറാംദീൻ വിവാഹത്തിന് തയ്യാറാകാതിരുന്നതാണ് മാതാപിതാക്കളെ കൊണ്ട് ക്രൂരകൃത്യം ചെയ്യിപ്പിച്ചതിനു പിന്നിൽ. പോലീസ് അറസ്റ്റ് ചെയ്ത മാതാപിതാക്കൾ കുറ്റം സമ്മതിച്ചു.

2009ൽ തെഹ്റാനിലെ സർവ്വകലാശാലയിൽ നിന്നും സിനിമാപഠനത്തിൽ ബിരുദം നേടിയ ഖൊറാംദീൻ പിന്നീട് യു.കെയിലേക്ക് മാറിയിരുന്നു. അടുത്തിടെയാണ് ഇദ്ദേഹം സ്വദേശത്തേക്ക് തിരിച്ചെത്തിയത്.

ഖൊറാംദീന്റെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ നഗരത്തിനു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് രക്ഷിതാക്കളെ അറസ്റ്റ് ചെയ്തത്.

മകനെ അനസ്തേഷ്യ നൽകി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പോലീസിനു മൊഴി നൽകി. ശേഷം മൃതദേഹത്തിന്റെ കൈകാലുകൾ വേർപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. പത്തുവർഷം മുമ്പ് മരുമകനെയും മൂന്നുവർഷംമുമ്പ് മകളെയും ഇതേ വിധത്തിൽ കൊലപ്പെടുത്തിയതായി മാതാപിതാക്കൾ കോടതിയിൽ കുറ്റസമ്മതം നടത്തി.

Post a Comment

Previous Post Next Post