NEWS UPDATE

6/recent/ticker-posts

ലാളിത്യവും വിനയവുമായി ഗോദയില്‍ ഇറങ്ങി വിജയകൊടി പാറിച്ച അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിസഭയിലേക്ക്‌

കോ​ഴി​ക്കോ​ട്​: ഭാ​ഗ്യ​മു​ള്ള​വ​നാ​ണ്​ അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ. പാ​ർ​ട്ടി​ക്ക്​ പു​റ​ത്ത്​ ത​ല​യെ​ടു​പ്പു​ള്ള നേ​താ​വ​ല്ലെ​ങ്കി​ലും ലാ​ളി​ത്യ​വും വി​ന​യ​വു​മാ​യി ഗോ​ദ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ കോ​ഴി​ക്കോ​ട്​ സൗ​ത്തി​ൽ​ ത​ക​ർ​പ്പ​ൻ ജ​യം. ഐ.​എ​ൻ.​എ​ല്ലി​ന്​ മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ സ്വാ​ധീ​ന​മി​ല്ലാ​തി​രു​ന്നി​ട്ടും സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​ർ​ഥ​വും ചി​ട്ട​യു​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ബ​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക്​ സാ​ധാ​ര​ണ​ക്കാ​ര​നാ​യി ഇ​റ​ങ്ങി​​ച്ചെ​ന്ന​പ്പോ​ൾ അ​വ​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു.[www.malabarflash.com]

പ്ര​ചാ​ര​ണ​ത്തി​ന്​ ഇ​റ​ങ്ങും മു​മ്പ്​ സി.​പി.​എ​മ്മു​കാ​ർ​ക്കു​ണ്ടാ​യി​രു​ന്ന ആ​ശ​ങ്ക​യെ​ല്ലാം ദേ​വ​ർ​കോ​വി​ൽ അ​സ്​​ഥാ​ന​ത്താ​ക്കി. അ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വേ​ശ​മാ​യി. 12,459 വോ​ട്ടു​ക​ൾ​ക്ക് മു​സ്​​ലിം ലീ​ഗിന്റെ അ​ഡ്വ. നൂ​ർ​ബി​ന റ​ഷീ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ഴും മ​ന്ത്രി​ക്കു​പ്പാ​യ​മൊ​ന്നും ദേ​വ​ർ​കോ​വി​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. 

പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബിന്റെ​യും കാ​സിം ഇ​രി​ക്കൂ​റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​മ്പോ ഴെ​ല്ലാം ദേ​വ​ർ​കോ​വി​ൽ കോ​ഴി​ക്കോ​​ട്ടെ വ​സ​തി​യി​ൽ​ത​ന്നെ​യാ​യി​രു​ന്നു. ആ​ദ്യ ജ​യ​ത്തി​ൽ ത​ന്നെ മ​ന്ത്രി സ്​​ഥാ​ന​വും ഈ 61​കാ​ര​നെ തേ​ടി​യെ​ത്തു​ക​യാ​ണ്.

'എ​ൽ.​ഡി.​എ​ഫ്​ ഞ​ങ്ങ​ളോ​ട്​ എ​ക്കാ​ല​വും കാ​ണി​ച്ച മാ​ന്യ സ​മീ​പ​ന​ത്തിന്റെ തു​ട​ർ​ച്ച​യാ​ണ്​​ പാ​ർ​ട്ടി​ക്കു ല​ഭി​ച്ച മ​ന്ത്രി​സ്​​ഥാ​നം. നീ​ണ്ട 27 വ​ർ​ഷ​ത്തെ മു​ന്ന​ണി വാ​സ​ത്തി​​ന് ല​ഭി​ച്ച അം​ഗീ​കാ​രം. മു​ന്ന​ണി​യു​ടെ​യും വോ​ട്ട​ർ​മാ​രു​ടെ​യും പ്ര​തീ​ക്ഷ​ക്കൊ​ത്ത്​ പ്ര​വ​ർ​ത്തി​ക്കും' -മ​ന്ത്രി​സ്​​ഥാ​നം ഉ​റ​പ്പാ​യ ശേ​ഷം ദേ​വ​ർ​കോ​വി​ൽ  പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​ക്ക​ടു​ത്ത്​ ദേ​വ​ർ​കോ​വി​ൽ സ്വ​ദേ​ശി​യാ​യ അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ന​ഗ​ര​ത്തി​ൽ ജ​വ​ഹ​ർ ന​ഗ​ർ കോ​ള​നി​യി​ലാ​ണ് താ​മ​സം. പാ​ർ​ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​​ക്ര​ട്ട​റി​യാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത്‌ അ​റ​സ്​​റ്റു​വ​രി​ച്ച്‌ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചു. 

ദീ​ർ​ഘ​കാ​ലം മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​യി​രു​ന്നു. ബോം​ബെ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, ബോം​ബെ മു​സ്​​ലിം ജ​മാ​അ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ൻ​റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബോം​ബെ മ​ല​യാ​ളി സ​മാ​ജം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച്‌ സം​ഘ​ട​നാ​പാ​ട​വം തെ​ളി​യി​ച്ചു. 

ജി.​എം. ബ​നാ​ത്ത് വാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​രാ​ഷ്​​ട്ര മു​സ്​​ലിം ലീ​ഗി‍െൻറ കാ​ര്യ​ദ​ർ​ശി പ​ദ​വി വ​ഹി​ച്ചു. ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടു​മാ​യി അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ച്ചു.

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്‌​റ്റാ​റ​ൻ​റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​സ്ഥാ​ന​മാ​യു​ള്ള മെ​ഹ​ബൂ​ബെ മി​ല്ല​ത്ത് ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ (എം.​എം.​സി.​ടി) സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു. സ​രോ​വ​രം ഗ്രീ​ൻ എ​ക്സ്പ്ര​സ്​ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​നും ഗ​വ. അം​ഗീ​കൃ​ത ഹ​ജ്ജ്‌-​ഉം​റ ഓ​പ​റേ​റ്റേ​ഴ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ്‌. കോ​ഴി​ക്കോ​ട്ട്​ ട്രാ​വ​ൽ​സ്​ ന​ട​ത്തു​ക​യാ​ണ്.

ഇം​ഗ്ലീ​ഷ്, ഉ​ർ​ദു, ഹി​ന്ദി, മ​റാ​ഠി, ത​മി​ഴ് ഭാ​ഷ​ക​ൾ അ​റി​യാം. പ്രീ​ഡി​ഗ്രി​ക്ക് ശേ​ഷം ഉ​ർ​ദു അ​ധ്യാ​പ​ക​നാ​കു​ന്ന​തി​നാ​യി ഹ​യ​ർ ഉ​ർ​ദു കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ​രേ​ത​നാ​യ ഒ​റു​വ​യി​ൽ വ​ള​പ്പ​ൻ മൂ​സ​യു​ടെ​യും പു​ത്ത​ല​ത്ത്‌ മ​റി​യ​ത്തി‍െൻറ​യും മ​ക​നാ​ണ്‌. 

വ​ള​യം ചെ​റു​മോ​ത്ത്‌ സ്വ​ദേ​ശി സാ​ബി​റ​യാ​ണ് ഭാ​ര്യ. താ​ജു​ന ഷെ​ർ​വി​ൻ അ​ഹ​മ്മ​ദ്‌, തെ​ൻ​സി​ഹ ഷെ​റി​ൻ അ​ഹ​മ്മ​ദ്‌, ഷെ​ഫി മോ​നി​സ്‌ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്‌.

Post a Comment

0 Comments