Top News

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ പൊതിച്ചോറുമായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി

കാഞ്ഞങ്ങാട്: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ പാതയോരങ്ങളിൽ സൗജന്യ പൊതിച്ചോറുമായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി.[www.malabarflash.com]


കൊറോണാ വ്യാപനത്തിന് ഭാഗമായി ലോക്ഡോൺ പ്രഖ്യാപിച്ചതിലൂടെ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന ദീർഘദൂര യാത്രക്കാരെ സഹായിക്കുന്നതിനാണ് പാതയോരങ്ങളിൽ പൊതിച്ചോർ പദ്ധതിയുമായി ഡിവൈഎഫ്ഐ രംഗത്ത് വന്നത്.

ലോക്ഡൗൺ തീരുന്നതുവരെ നൽകുന്ന ഉച്ച ഭക്ഷണത്തിന്റെ വിതരണ ഉദ്ഘാടനം കാഞ്ഞങ്ങാട് സൗത്ത് വെച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം മുൻ നഗരസഭാ ചെയർമാനുമായ വി വി രമേശൻ നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് വിനേഷ് ഞാണിക്കടവ് അധ്യക്ഷനായി.

സിപിഎം ഏരിയാ കമ്മിറ്റി അംഗം വി സുകുമാരൻ, ലോക്കൽ സെക്രട്ടറി ശബരീശൻ, ബ്രാഞ്ച് സെക്രട്ടറി എൻ ഉണ്ണികൃഷ്ണൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട്, എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി അനീഷ് കൊവ്വൽസ്റ്റോർ സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post