കുന്നുകര: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറും കോൺഗ്രസ് കരുമാല്ലൂർ ബ്ലോക്ക് നിർവാഹകസമിതി അംഗവുമായ എം.കെ. ഷാജിയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അറിയിച്ചു.[www.malabarflash.com]
പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച് സമൂഹ മാധ്യമത്തിൽ ചെയ്ത പോസ്റ്റാണ് നടപടിക്ക് കാരണമായത്. ഇത് വൻ വിവാദമാകുകയും പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പിന്നീട് മാപ്പപേക്ഷയുമായി രംഗത്തെത്തിയെങ്കിലും അത് മുഖവിലക്കെടുക്കാൻ ആരും തയാറായില്ല.
മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ഡി.സി.സി നേതൃത്വവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി ആവശ്യപ്പെടുകയായിരുന്നു. സമൂഹ മാധ്യമം വഴി കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചത് വ്യക്തമായി ബോധ്യപ്പെട്ടതിനാലാണ് നടപടി.

ഇയാൾ കുന്നുകര ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കെ.പി.എം.എസ് സംസ്ഥാന നിർവാഹകസമിതി അംഗവുമാണ്.
Post a Comment