NEWS UPDATE

6/recent/ticker-posts

കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു ദിനേശ് ബീഡി തൊഴിലാളി മരിച്ചു

ഉദുമ: ദിനേശ് ബീഡി (ഉദുമ ബ്രാഞ്ച്) തൊഴിലാളിയായിരുന്ന പള്ളം തെക്കേക്കരയിലെ പി.വി. കൃഷ്ണന്‍റെ ഭാര്യ ശാരദ (59) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു.[www.malabarflash.com]

ശ്വാസതടസത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചട്ടഞ്ചാൽ ടാറ്റാ ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല. 

ചോയിച്ചിയുടേയും തെക്കേക്കരയിലെ പരേതനായ അപ്പക്കുഞ്ഞിയുടേയും മകളാണ്. മകൾ : ശരണ്യ, മരുമകൻ: സുധീഷ് (കിഴക്കേക്കര), 

സഹോദരങ്ങൾ: ലക്ഷ്മി (ഉദുമ), കുഞ്ഞിക്കണ്ണൻ, രാഘവൻ, കമലാക്ഷൻ (ഇരുവരും ഡ്രൈവർമാർ പാലക്കുന്ന് ), ബാബു ടീസ്റ്റാള്‍ പാലക്കുന്ന് ), വെള്ളച്ചി (കുറ്റിക്കോൽ ) ശ്യാമള (ഈറോഡ്), രോഹിണി (പയ്യന്നൂർ ).

Post a Comment

0 Comments