Top News

വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ്, സുധാകരൻ കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്. വി.ഡി.സതീശൻ എംഎൽഎ പ്രതിപക്ഷ നേതാവായേക്കും.[www.malabarflash.com]

കെ.സുധാകരൻ എംപിയെ കെപിസിസി പ്രസിഡന്റായും പി.ടി.തോമസ് എംഎൽഎയെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നാണു സൂചന. ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക.

എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുവ എംഎൽഎമാർ വി.ഡി.സതീശനെ പിന്തുണയ്ക്കുകയായിരുന്നു. രമേശ്‌ ചെന്നിത്തല വീണ്ടും തുടർന്നാൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു.

Post a Comment

Previous Post Next Post