NEWS UPDATE

6/recent/ticker-posts

ബംഗളൂരുവിലെ കോവിഡ് ബെഡ്​ അഴിമതി; ബി.ജെ.പി എം.എല്‍.എയുടെ സഹായി അറസ്​റ്റില്‍

ബംഗളൂരു: ബി.ബി.എം.പിയുടെ കോവിഡ് വാർ റൂം കേന്ദ്രകരിച്ച്​ നടന്ന കോവിഡ്​ ബെഡ്​ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി. എം.എല്‍.എയുടെ പേഴ്‌സണല്‍ സ്​റ്റാഫ് അംഗത്തെ ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്​റ്റ്​ ചെയ്തു.[www.malabarflash.com]

ബൊമ്മനഹള്ളി എം.എല്‍.എ സതീഷ് റെഡ്ഡിയുടെ സഹായി രൂപേന അഗ്രഹാര സ്വദേശി ബാബു ( 34) ആണ്​ അറസ്​റ്റിലായത്. 

ആശുപത്രികളിൽ കോവിഡ്​ ബെഡ്​ ബുക്ക്​ ശചയ്​ത്​ വൻ തുകക്ക്​ തിരിമറി നടത്തിയ കേസിലെ മുഖ്യകണ്ണി ഇയാളാണെന്നാണ് സി.സി.ബി കണ്ടെത്തല്‍. ബംഗളൂരു സൗത്ത്​ എം.പി തേജസ്വി സൂര്യക്കൊപ്പം ബി.ബി.എം.പി കോവിഡ് വാർ റൂമിലെത്തി പരിശോധന നടത്താനും അഴിമതി ആരോപണമുന്നയിക്കാനും സതീഷ് റെഡ്ഡി എം.എല്‍.എയാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്.

എം.പിയുടെ വിവാദവളിപ്പെടുത്തലും തുടർന്ന്​ 17 മുസ്​ലിം ജീവനക്കാരെ ലക്ഷ്യമിട്ട്​ ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രചാരണവും ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഈ മാസം നാലിനാണ് തേജസ്വി സൂര്യ എം.പി കോവിഡ് കിടക്കകള്‍ അനുവദിക്കുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപണമുന്നയിച്ചത്. 

ബി.ബി.എം.പി ഉദ്യോഗസ്ഥരും വാർ റൂമുകളിലെ ചില ജീവനക്കാരുമാണ് അഴിമതിക്ക് നേതൃത്വം നല്‍കുന്നതെന്നും ഇക്കാര്യം തന്റെ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായാതായും തേജസ്വി സൂര്യ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ബി.ജെ.പി എം.എൽ.എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചാര്‍ എന്നിവർശക്കാപ്പം കോവിഡ് വാര്‍ റൂം സന്ദര്‍ശിച്ച എം.പി, ജീവനക്കാരിലെ 17 മുസ്​ലിം പേരുകള്‍ പരസ്യമായി വായിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയുമായിരുന്നു. എന്നാൽ, കേസിൽ ആരോപണ വിധേയരായ മുസ്​ലിം യുവാക്കൾക്ക്​ പങ്കില്ലെന്ന്​ പിന്നീട്​ നടന്ന അന്വേഷണത്തിൽ വ്യക്തമായി.

കേസ്​ അന്വേഷിച്ച സി.സി.ബി, നേരത്തേ നേത്രാവതി, രോഹിത്, വെങ്കട് സുബ്ബറാവു, മഞ്ജുനാഥ്, പുനീത് എന്നീ പ്രതികളെ അറസ്​റ്റ്​ ചെയ്​തിരുന്നു. മുഖ്യസൂത്രധാരനായ ബാബുവിന് ​കോവിഡ്​ ബാധിച്ചതോശട രോഗമുക്തനാവുന്നതുവരെ അറസ്​റ്റിന്​ കാത്തിരിക്കുകയായിരുന്നു അന്വേഷണ സംഘം. 

കാര്യമായ ലക്ഷണമില്ലാത്ത രോഗികളുടെ പേരില്‍ ആശുപത്രികളില്‍ കിടക്ക ബുക്ക്‌ചെയ്തതിന് ശേഷം വന്‍തുക ഈടാക്കി അത്യാവശ്യക്കാരായ രോഗിക്ക് കിടക്ക നല്‍കുകയായിരുന്നു സംഘത്തി​െൻറ രീതി. ബാബു പല തവണ വാര്‍റൂമുകളില്‍ എത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്​ പോലീസ്​ കണ്ടെത്തിയിട്ടുണ്ട്​.

അതേസമയം, കോവിഡ്​ ബെഡ്​ അഴിമതിയിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് മറച്ചുവെക്കാനാണ് കോവിഡ് വാര്‍റൂമിലെത്തി ജനപ്രതിനിധികള്‍ നാടകം കളിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കുറ്റക്കാരെ മുഴുവൻ അറസ്​റ്റ്​ ചെയ്യണമെന്നും​ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Post a Comment

0 Comments