Top News

വിവാഹ വാർഷിക ദിനത്തിൽ അമ്മയുടെ സ്മരണാർത്ഥം വീൽ ചെയറും, പി പി ഇ കിറ്റും ഭക്ഷണവും നൽകി ഉദുമ പാക്യരയിലെ അശോകൻ

ഉദുമ: 27 മത് വിവാഹ വാർഷികാഘോഷങ്ങൾ ഒഴിവാക്കി അമ്മ നാരായണിയുടെ സ്മരണാർത്ഥം കാരുണ്യ പ്രവർത്തനം നടത്തി ഖത്തർ വ്യവസായി ഉദുമ പാക്യരയിലെ അശോകൻ.[www.malabarflash.com]

കോവിഡും മറ്റും മൂലം അവശതയനുഭവിക്കുന്നവർക്കായി 2 വീൽ ചെയറും 30 പി പി ഇ കിറ്റും ഇതിനു പുറമേ ഒരു മാസത്തേക്ക് 500 പേർക്ക് ഭക്ഷണവുമാണ് നൽകുന്നത്. 

പള്ളം വിക്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ഹെൽത്ത് ലൈനിൻ്റെ സഹകരണത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ടി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. റെഡ് വേൾഡ് കൊപ്പൽ, മാങ്ങാട് പീപ്പിൾസ് ചാരിറ്റബിൾ സൊസൈറ്റി, വിക്ടറി ക്ലബ്ബ് എന്നിവിടങ്ങളിലേക്ക് 10 വീതം പി പി ഇ കിറ്റുകളാണ് വിതരണം ചെയ്തത്. 

ഇത്തരം കാരുണ്യ പ്രവർത്തനങ്ങളുമായി എല്ലാവരും മുന്നോട്ട് വരണമെന്ന് ഹെൽത്ത് ലൈൻ കാസർകോട് ഡയറക്ടർ മോഹനൻ മാങ്ങാട് പറഞ്ഞു. 

ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പ്രഭാകരൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പള്ളം നാരായണൻ, വിക്ടറി ക്ലബ്ബ് മുൻ പ്രസിഡൻ്റ്മാരായ പി പി ശ്രീധരൻ, മുരളി പള്ളം, രാമകൃഷ്ണൻ പള്ളം, റെഡ് വേൾഡ് കൊപ്പൽ പ്രതിനിധി ദിനേശൻ, മാങ്ങാട് പീപ്പിൾസ് ചാരിറ്റബിൾ സൊസൈറ്റിയിലെ അഖിലേഷ്, പി വി ലക്ഷ്മി എന്നിവർ സംസാരിച്ചു. ക്ലബ്ബ് മുൻ പ്രസിഡൻ്റ്മാരായ ടി വി വേണുഗോപാലൻ സ്വാഗതവും കെ കണ്ണൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post