NEWS UPDATE

6/recent/ticker-posts

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഊന്നൽ; 20 ലക്ഷം പേർക്ക് തൊഴിൽ; വായ്പാ പരിധി ഉയർത്താത്ത കേന്ദ്രത്തിന് നയപ്രഖ്യാപനത്തിൽ വിമർശനം

തി​രു​വ​ന​ന്ത​പു​രം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റിന്‍റെ ആദ്യ ന​യ​പ്ര​ഖ്യാ​പ​നം. സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിനായി 1000 കോടി ചെലവാക്കുമെന്നും വാക്സിൻ വാങ്ങുന്നതിന് ആഗോള ടെണ്ടറിന് നടപടിയായെന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കി.[www.malabarflash.com]

ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും തുല്യ പ്രാധാന്യം നൽകുകയും അതോടൊപ്പം കൃഷി അടക്കമുള്ള അടിസ്ഥാന മേഖലക്ക് ഊന്നൽ നൽകാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക വളർച്ചയെ കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ചെന്നും ന​യ​പ്ര​ഖ്യാ​പ​നം ചൂണ്ടിക്കാട്ടുന്നു.

എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനാക്കുന്ന പദ്ധതി ഒക്ടോബർ രണ്ട് മുതൽ നടപ്പാക്കും. എല്ലാ ഭൂരഹിതർക്കും ഈ സർക്കാറിന്‍റെ കാലത്ത് പട്ടയം നൽകും. കൂടുതൽ വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കും. ഹാർബറുകളുടെ നവീകരണം ഉടൻ ആരംഭിക്കും. കിഫ്ബി സഹായത്തോടെ ശബരിമല ഇടത്താവളങ്ങൾ വികസിപ്പിക്കും. കലാകാരന്മാരെ സഹായിക്കാൻ ഒാൺലൈൻ മേളകൾ സംഘടിപ്പിക്കും. കെ ഫോൺ പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും ഗവർണർ ന​യ​പ്ര​ഖ്യാ​പ​നത്തിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനം ഉയർന്നു. വായ്പാ പരിധി ഉയർത്തണമെന്ന സംസ്ഥാന ആവശ്യം അംഗീകരിക്കാത്തത് ഫെഡറലിസത്തിന് ചേരാത്ത നടപടിയാണെന്ന് നയപ്രഖ്യാപനം കുറ്റപ്പെടുത്തി. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങൾ ആശങ്കയുണ്ടാക്കുന്നതും പിന്തിരിപ്പനും ആണെന്ന് പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.

നയപ്രഖ്യാപനത്തിൽ നിന്ന്:

  • വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടരും
  • ക്ഷേമ പദ്ധതികൾ തുടരും
  • മുൻ സർക്കാർ തുടങ്ങിവെച്ച പദ്ധതികളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും നടപ്പാക്കും
  • സ്ത്രീ സമത്വത്തിന് പ്രാധാന്യം നൽകും
  • കോവിഡ് മരണനിരക്ക് കുറച്ചുനിർത്താൻ സാധിച്ചു
  • സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ സ്വീകരിക്കും
  • കോവിഡ് ഒന്നാം ഘട്ടത്തിൽ 200 കോടിയുടെ പാക്കേജ് നടപ്പാക്കി
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും
  • കോവിഡ് വാക്സിൻ സൗജന്യമായി നൽകും
  • കോവിഡ് വാക്സിന് ആഗോള ടെണ്ടർ നൽകി
  • ജനങ്ങൾക്ക് സൗജന്യ കോവിഡ് ചികിത്സക്ക് കൊറോണ ആരോഗ്യസുരക്ഷാ പദ്ധതി
  • 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് ചികിത്സ
  • 6.6 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്നു
  • കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം
  • വാക്സിൻ ചലഞ്ചിനുള്ള ജനങ്ങളുടെ പിന്തുണ മാതൃകാപരം
  • ഉന്നത വിദ്യാഭ്യാസത്തിന് മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
  • അഞ്ച് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകും
  • കർഷകരുടെ വരുമാനം 50 ശതമാനം ഉയർത്തും
  • കൃഷി ഭവനുകൾ സ്മാർട്ട് കൃഷി ഭവനാക്കും
  • പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടും
  • താങ്ങുവില ഓരോ വർഷവും ഉയർത്തും
  • നഗരത്തിലും കൃഷിക്ക് സാധ്യതകൾ തേടും
  • കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ്
  • മൃഗസംരക്ഷണം ഉറപ്പാക്കാൻ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ്
  • 1206 ആയുർരക്ഷാ ക്ലിനിക്കുകൾ ആയുഷ് വിഭാഗത്തിന് കീഴിൽ തുടങ്ങും
  • കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ, ഹോമിയോ മരുന്നുകൾ നൽകും
  • കെ. ഫോൺ പദ്ധതി പൂർത്തിയാക്കും
  • കർഷകർക്ക് നല്ല വിത്തുകൾ ഉറപ്പാക്കും
  • കൂടുതൽ വിളകളെ താങ്ങുവിലയിൽ ഉൾപ്പെടുത്തും
  • പാറശാലയിൽ മാതൃകാ മൃഗസംരക്ഷണ കേന്ദ്രം സ്ഥാപിക്കും
  • പാൽ ഉൽപാദനം 15 ശതമാനം വർധിപ്പിക്കും
  • ക്വാറന്‍റീനിൽ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ മരുന്ന് നൽകും
  • കോവളം- ബേക്കൽ കനാൽ ജലഗതാഗത പദ്ധതി വേഗത്തിലാക്കും
  • കേരള ബാങ്കിൽ എല്ലാ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കും
  • പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിന് കൂടുതൽ തൊഴിൽ ലഭ്യമാക്കും
  • ശബരിമല ഇടത്താവള വികസനം കിഫ്ബി സഹായത്തോടെ നടപ്പാക്കും
  • ഗ്രാമീണ കൈത്തൊഴിൽ ഹബ്ബുകൾ സ്ഥാപിക്കും
  • കേരള കൾച്ചറൽ മ്യൂസിയം യാഥാർഥ്യമാക്കും
  • കലാകാരന്മാരെ സഹായിക്കാൻ പദ്ധതി
  • സംസ്ഥാനത്ത് വൈഫൈ വിപുലമാക്കും
  • പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് ലഭ്യമാക്കും
  • ഇലക്ട്രോണിക് ഫയൽ ക്ലീയറിങ് സംവിധാനം ഏർപ്പെടുത്തും
  • 14 നവോഥാന സാംസ്കാരിക കേന്ദ്രങ്ങൾ പൂർത്തിയാക്കും
  • കോവിഡ് രണ്ടാം തരംഗത്തിൽ ഓൺലൈൻ കൾച്ചറൽ ഫെസ്റ്റ് നടത്തും
  • എല്ലാ ജില്ലയിലും പ്രമുഖരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ പണിയും
  • പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കും
  • ടെക്നോ പാർക്കും ഇൻഫോ പാർക്കും അടക്കം ഐ.ടി ഇൻഡസ്ട്രി വികസിപ്പിച്ചു
  • ബഹുരാഷ്ട്ര കമ്പനികൾ ഐ.ടി പാർക്കിലേക്ക് വന്നു
  • സ്റ്റാർട്ടപ്പ് മിഷൻ 3900 സ്റ്റാർട്ടപ്പുകൾ യാഥാർഥ്യമാക്കി
  • മുഴുവൻ സർക്കാർ സേവനങ്ങളും ഒാൺലൈനാക്കും, പദ്ധതി ഒക്ടോബർ 2ന് തുടങ്ങും
  • മൺറോതുരുത്തിൽ കാലാവസ്ഥാ മാറ്റത്തിന് അനുസൃതമായ കൃഷി നടത്തും
  • തീരദേശ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും
  • ഹാർബറുകളുടെ നവീകരണം ഉടൻ തന്നെ പൂർത്തിയാക്കും
  • മുതലപ്പൊഴി, ചെല്ലാം മീൻപിടിത്ത തുറമുഖങ്ങൾ ഈ വർഷം കമീഷൻ ചെയ്യും
  • ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനം വ്യാപിപ്പിക്കും
  • ഉൾനാടൻ മത്സ്യബന്ധനം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിക്കും
  • മൊബൈൽ റേഷൻ കടകൾ കൂടുതൽ വ്യാപിപ്പിക്കും
  • കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതി കാര്യക്ഷമമാക്കും
  • ഡൽഹിയിലെ ട്രാവൻകൂർ പാലസ് നവീകരണം ഉടൻ
  • 96 'തൂശനില' മിനി കഫേകൾ ഈ വർഷം തുടങ്ങും
  • 14 കരകൗശല വില്ലേജുകൾ തുടങ്ങും
  • ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയെ മികവിന്‍റെ കേന്ദ്രമാക്കും
  • സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പ്രത്യേക സംവിധാനം
  • സൈബർ സെൽ, സൈബർ ഡോം എന്നിവ ശക്തമാക്കും
  • തിരുവനന്തപുരത്ത് ഹൈടെക് സൈബർ സുരക്ഷാ സെന്‍റർ സ്ഥാപിക്കും
  • കൊച്ചി മറൈൻ ഡ്രൈവിൽ എക്സിബിഷൻ സെന്‍റർ സ്ഥാപിക്കും
  • കോവിഡ് പരിശോധനാ ലാബുകൾ ഒന്നിൽ നിന്ന് 2667 ആയി ഉയർത്തി
  • കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിന് മുൻഗണന
  • ദേശവിരുദ്ധ ശക്തികൾക്ക് എതിരെ കൗണ്ടർ ഇന്‍റലിജൻസ് സംവിധാനം
  • കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൽ ലാഭത്തിലായി
  • ഇ-ഗവേണൻസിൽ മലയാളത്തിന് പ്രാമുഖ്യം നൽകും
  • പുതിയ രണ്ട് ഹാർബറുകൾ തുടങ്ങും
  • തങ്കശേരി, നീണ്ടകര, ശക്തികുളങ്ങര, കായംകുളം ഹാർബറുകൾ വികസിപ്പിക്കും
  • എല്ലാ ഭൂരഹിതർക്കും പട്ടയം നൽകും
  • പട്ടയം നൽകുന്ന പദ്ധതി ഈ സർക്കാറിന്‍റെ കാലത്ത് പൂർത്തിയാക്കും
  • ന്യൂനപക്ഷ ക്ഷേമം സർക്കാറിന്‍റെ കടമയാണെന്ന് പ്രഖ്യാപനം
  • നൈപുണ്യ കർമസേന സ്ഥിരം സംവിധാനമാക്കും
  • സപ്ലൈകോ ഓൺലൈൻ ഡെലിവറി വിപുലമാക്കും
  • കളമശേരിയിലും കണ്ണൂരിലും ഐ.ടി പാർക്ക് സ്ഥാപിക്കും
  • 12,500 മദ്രസാ അധ്യാപകർക്ക് 2,000 രൂപ വീതം കോവിഡ് സഹായം
  • മടങ്ങിവന്ന പ്രവാസികളിൽ 60 ശതമാനം പേർക്ക് തൊഴിൽ നഷ്ടമായി
  • പ്രവാസികൾക്കുള്ള സഹായം നോർക്ക നടപ്പിലാക്കും
  • ജനകീയ ഹോട്ടൽ വഴി ഭക്ഷണം നൽകാൻ 50 കോടി അനുവദിക്കും
  • 20 രൂപക്ക് ഊണ് നൽകുന്നത് തുടരും
  • ഭക്ഷണം ഉറപ്പാകാൻ തദ്ദേശ സ്ഥാപനങ്ങളുടെ സാമൂഹിക അടുക്കള ഉപയോഗിക്കും
  • നെല്ല് ഉൽപാദനം വർധിപ്പിക്കാൻ ബ്ലോക് തല സമിതികൾക്ക് രൂപം നൽകും
  • കൊല്ലം തുറമുഖത്ത് ചരക്കുനീക്കം സാധ്യമാക്കും
  • 20,000 കോടിയുടെ വികസനം പൊതുമരാമത്ത് വകുപ്പ് നടപ്പാക്കി
  • 2021-22 വർഷം ലൈഫ് പദ്ധതിയിൽ 4000 വീടുകൾ നൽകും
  • വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
  • എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പുവരുത്തും
  • പുനർഗേഹം പദ്ധതി ഊർജിതമാക്കും
  • പരമാവധി മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കും
  • ചെറുകിട വ്യവസായങ്ങൾക്ക് വേഗത്തിൽ അനുമതി നൽകും

Post a Comment

0 Comments