തന്റെ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ യുവതിക്കെതിരെ സുഹൃത്തിന്റെ ഭര്‍ത്താവാണ് കേസ് ഫയല്‍ ചെയ്തത്. ഭാര്യയുടെ സുഹൃത്തായ യുവതി തങ്ങളുടെ ദാമ്പത്യ ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള ഉപദേശങ്ങള്‍ നല്‍കിയെന്ന് ഭര്‍ത്താവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
വീട്ടിലെ കാര്യങ്ങള്‍ അനുസരിക്കരുതെന്നും നല്ലൊരു പങ്കാളിയെ കണ്ടെത്താനും യുവതി ഭാര്യയെ ഉപദേശിച്ചിരുന്നു. ഇത് മൂലം വിവാഹ ജീവിതത്തില്‍ അസ്വസ്ഥതകളുണ്ടായെന്ന് ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ദാമ്പത്യ ജീവിതം തകര്‍ത്തതിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
കേസ് പരിഗണിച്ച കോടതി യുവതിയില്‍ നിന്ന് പിഴ ഈടാക്കാനും, ഈ തുക യുവതി പരാതിക്കാരന് നല്‍കാനും ഉത്തരവിടുകയായിരുന്നു. അകാരണമായി വിവാഹിതരായ സ്ത്രീകളെ ഉപദേശിക്കരുതെന്ന് യുവതിക്ക് കോടതി താക്കീത് നല്‍കി.
0 Comments