Top News

മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്തുണ യുഡിഫിന്‌

കാസർകോട്: മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ. ബിജെപിയെ തോൽപ്പിക്കാൻ മുസ്ലീം ലീഗ് സെക്രട്ടറി എ കെ എം അഷ്റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കുന്നു.[www.malabarflash.com]

യുഡിഎഫിനെ ജയിപ്പിക്കാനായി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി.

മൂന്ന് മുന്നണികളും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇവിടെ ബിജെപി സ്ഥാനാ‍ർത്ഥി. 2016ൽ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തിൽ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയം നേടാമെന്നാണ് ബിജെപി കണക്ക് കൂട്ടൽ.

2011ലും, 2016ലും, ഒടുവിൽ 2019ലെ ഉപതെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ട സിപിഎം വി വി രമേശനിലൂടെ അട്ടിമറി ലക്ഷ്യമിടുന്നു. 

ജ്വല്ലറി തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എം സി കമ്മറുദ്ദീന് പകരം എ കെ എം അഷറഫിനെ ഇറക്കി കോട്ട കാക്കാമെന്ന് പ്രതീക്ഷിക്കുന്ന മുസ്ലീം ലീഗിന് പിന്തുണ ഗുണം ചെയ്യുമോ എന്ന് മേയ് രണ്ടിന് അറിയാം.

Post a Comment

Previous Post Next Post