Top News

തത്പരകക്ഷികള്‍ തന്നെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യിച്ചു; പ്രതിഷേധവുമായി സുരഭി ലക്ഷ്മി

കോഴിക്കോട്: വോട്ടര്‍പട്ടികയില്‍ നിന്ന് തന്നേയും സഹോദരിയേയും വ്യാജപരാതി നല്‍കി ചില തത്പരകക്ഷികള്‍ നീക്കം ചെയ്യിച്ചുവെന്ന് നടി സുരഭി ലക്ഷ്മി.[www.malabarflash.com]

ഫെയ്‌സ്ബുക്കിലൂടെയാണ് നടി പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിട്ടുള്ളത്.

കോഴിക്കോട് 'നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താത്ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്ന്, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. 


ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന 'ചില തത്പരകക്ഷികള്‍'' ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്' സുരഭി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നരിക്കുനി ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ, ബൂത്ത് 134 ൽ വോട്ടറായ ഞാൻ, അമ്മയുടെ ചികിത്സാവശ്യാർത്ഥം താല്ക്കാലികമായി...

Posted by Surabhi Lakshmi on Sunday, 4 April 2021

Post a Comment

Previous Post Next Post