Top News

ഓണ്‍ലൈന്‍ വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഘം ദുബൈയില്‍ അറസ്റ്റില്‍

ദുബൈ: ഓണ്‍ലൈന്‍ വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.[www.malabarflash.com]


സമൂഹത്തിലെ പൊതുമര്യാദകള്‍ ലംഘിക്കുന്ന ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കി. അശ്ലീല പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴയോ ആറ് മാസം ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. 

അശ്ലീല ഉള്ളടക്കങ്ങളുള്ളവ പ്രസീദ്ധീകരിക്കുന്നവര്‍ക്ക് 250,000ദിര്‍ഹം മുതല്‍ 500,000ദിര്‍ഹം വരെ പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും.

Post a Comment

Previous Post Next Post