Top News

മോദിയുടെ പിതൃസഹോദര ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃസഹോദര ഭാര്യ നര്‍മ്മദാബെന്‍ മോദി (80) കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം.[www.malabarflash.com]


കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പത്തു ദിവസം മുന്‍പാണ് നര്‍മ്മദാബെന്‍ മോദിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്‌ളാദ് മോദി പറഞ്ഞു. അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയില്‍ മക്കളോടൊപ്പമായിരുന്നു നര്‍മ്മദബെന്‍ താമസിച്ചിരുന്നത്.

മോദിയുടെ പിതാവ് ദാമോദര്‍ദാസിന്റെ സഹോദരനായ ജഗജീവന്‍ ദാസിന്റെ ഭാര്യയാണ് മരിച്ച നര്‍മദാബെന്‍.

Post a Comment

Previous Post Next Post