Top News

യുവാവിനെ കോട്ടിക്കുളത്തെ കടവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, മൃതദേഹം വലിച്ചിഴച്ചു കൊണ്ടുവന്ന് വരാന്തയില്‍ ഇടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍

ഉദുമ: യുവാവിനെ കടവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. തീരദേശ പാതയില്‍ കോട്ടിക്കുളത്താണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.[www.malabarflash.com]


കൊലപാതകമെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത കടയിലെ സി സി ടി വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒരു യുവാവ് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുവന്ന്  വരാന്തയില്‍ ഇടുന്നതിന്റെ സിസിടിവി ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്.

മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ബേക്കല്‍ സി ഐയുടെയും എസ് ഐയുടെയും നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പോലീസ് നായയെയും ഫോറന്‍സിക് വിദഗ്ധരെയും എത്തിച്ച് പരിശോധന നടത്തും.

Post a Comment

Previous Post Next Post