Top News

ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ റെംഡിസിവിർ ഇഞ്ചക്ഷന്‍ വില്‍പ്പന സജീവം; 16 പേര്‍ അറസ്റ്റില്‍, ആറ് കേസുകള്‍

ബെം​ഗളൂരു: ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ റെംഡിസിവിർ ഇഞ്ചക്ഷന്‍ വില്‍പ്പന സജീവം. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാ‍ഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ ഇതുവരെ 16 പേർ അറസ്റ്റിലായി. ഇതില്‍ രണ്ടുപേർ മരുന്ന് വിതരണക്കാരാണ്.[www.malabarflash.com]

ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 55 റെംഡെസിവിർ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്. പതിനൊന്നായിരം രൂപയ്ക്കാണ് ഇവർ മരുന്നുകൾ മറിച്ചുവിറ്റിരുന്നത്.

ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തെന്നും സിസിബി അറിയിച്ചു. റെംഡെിസിവിർ അടക്കമുള്ള കോവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകൾ ജനങ്ങൾക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിസിബി നടപടികൾ ശക്തമാക്കിയത്.

Post a Comment

Previous Post Next Post