Top News

ഒരു വയസ്സുള്ള കുഞ്ഞില്‍ നിന്ന് കോവിഡ് ബാധിച്ചത് 14 പേര്‍ക്ക്

മനാമ: ബഹ്‌റൈനില്‍ കോവിഡ് പോസിറ്റീവായ ഒരു വയസ്സുകാരിയില്‍ നിന്ന് രോഗം പകര്‍ന്നത് 14 കുടുംബാംഗങ്ങള്‍ക്ക്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സമ്പര്‍ക്ക പരിശോധന റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്‍പ്പെട്ടിട്ടുള്ളത്. കുഞ്ഞിന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്.[www.malabarflash.com]


അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഏപ്രില്‍ മൂന്നിന് റിപ്പോര്‍ട്ട് ചെയ്ത 1,316 കോവിഡ് കേസുകളാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. 7,486 കോവിഡ് കേസുകളാണ് ഈ ആഴ്ച ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 5,042 പേര്‍ സ്വദേശികളും 2,444 പേര്‍ വിദേശികളുമാണ്.

Post a Comment

Previous Post Next Post