NEWS UPDATE

6/recent/ticker-posts

സഹോദരന്‍ അപകടത്തിൽ മരിച്ച സ്ഥലത്ത് 13 വർഷങ്ങൾക്ക് ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: സഹോദരന്‍ അപകടത്തിൽ മരിച്ച സ്ഥലത്ത് 13 വർഷങ്ങൾക്കു ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂർ ജോസ്- വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ് മരിച്ചത്.[www.malabarflash.com]

വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് ചാലിപ്പുഴയിലെ പത്താംകയത്തിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്.

പുഴ നീന്തി കയറിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതേ സ്ഥലത്താണ് വെച്ച് 13 വർഷങ്ങൾക്ക് മുൻപ് ഡെന്നീസിന്റെ സഹോദരൻ ആൽബിൻ പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങിമരിച്ചത്. ആ സ്ഥലത്ത് വെച്ചു തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനും കുഴഞ്ഞ് വീണ് മരിച്ചത്.

കോയമ്പത്തൂരിൽ റെയിൽവേ ഉദ്യോഗസ്ഥനായ ഡെന്നീസ് ഈസ്റ്ററിനോട് അനുബന്ധിച്ചാണ് നാട്ടിലെത്തിയത്. മൃതതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അലീന സഹോദരിയാണ്.

Post a Comment

0 Comments