Top News

ഷാംപൂ കുപ്പികളിലൊളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; ദുബൈയില്‍ വിദേശി സ്ത്രീ പിടിയില്‍

ദുബൈ: ഷാംപൂ കുപ്പികളില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്ത്രീ ദുബൈയില്‍ പിടിയില്‍. 746 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 56കാരിയായ തായ്‌ലന്‍ഡ് സ്വദേശിയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.[www.malabarflash.com]


ബാഗിന് സാധാരണയില്‍ കൂടുതല്‍ ഭാരം അനുഭവപ്പെട്ടതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 



മൂന്ന് ഷാംപൂ കുപ്പികളിലായി ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് 35കാരനായ സ്വദേശി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ദുബൈ പ്രാഥമിക കോടതിയെ അറിയിച്ചു. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഷാംപൂ കുപ്പികളിലൊളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദുബൈ പൊലീസിലെ ലഹരിമരുന്ന്‌ വിരുദ്ധ വിഭാഗം സ്ത്രീയെ അറസ്റ്റ് ചെയ്തു. 

ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ മാര്‍ച്ച് എട്ടിന് വിധി പറയും.

Post a Comment

Previous Post Next Post