Top News

ഷെയ്ഖ് ഹംദാന് വിടചൊല്ലി ദുബൈ; പള്ളികളിൽ പ്രത്യേക പ്രാർഥന

ദുബൈ: രാവിലെ അന്തരിച്ച ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധന–വ്യവസായ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭൗതിക ശരീരം കബറടക്കി.[www.malabarflash.com] 

സാബീൽ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഉമ്മു ഹുറൈർ ഖബര്‍സ്ഥാനിലായിരുന്നു അടക്കം.

യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കിരീടാവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മക്തൂം കുടുംബത്തിലെ മറ്റംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, ദുബൈ മീഡിയാ കൗൺസിൽ, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ എന്നിവയുടെ ചെയർമാൻ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് സഈ ദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ദുബായ് ലാൻഡ് തലവൻ ഷെയ്ഖ് മുഹമ്മദ് ബൻ ഖലീഫ അൽ മക്തൂം, മറ്റു ഷെയ്ഖുമാർ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

രാത്രി എല്ലാ പള്ളികളിലും പ്രത്യേക പ്രാർഥന നടത്താൻ ഇമാമുമാർക്ക് നിർദേശം നൽകിയിരുന്നു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ സ്വീകരിച്ചു പളളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു

Post a Comment

Previous Post Next Post