Top News

ഉദുമ ജിഎല്‍പി സ്‌ക്കൂളിൽ കവര്‍ച്ച നടത്തിയ പ്രതി മോഷ്‌ടിച്ച ബൊലേറൊയുമായി പിടിയിൽ

ഉദുമ: കര്‍ണാടകയിൽ നിന്ന് കവര്‍ച്ച ചെയ്ത കാറുമായി യുവാവ്‌ പിടിയിൽ. മാങ്ങാട് കൂളിക്കുന്നിലെ റംസാനെയാ (23)ണ് ബേക്കല്‍ പോലീസ് അറസ്‌റ്റു ചെയ്തത്. സ്‌കൂളിൽ നിന്ന്‌ കവർന്ന ലാപ്‌ടോപ്പുകൾ കാറിൽ നിന്ന്‌ കണ്ടെത്തി.[www.malabarflash.com] 

വ്യാഴാഴ്ച രാത്രി പള്ളിക്കരയില്‍ വാഹനപരിശോധനക്കിടയിലാണ്‌ പോലീസ് റംസാന്‍ ഓടിച്ച ബൊലേറോ കാര്‍ തടഞ്ഞ് നിർത്തിയത്‌. കാർ പരിശോധിച്ചപ്പോൾ ലാപ്ടോപ്പ്‌ കണ്ടെത്തി. ഇതേതുടർന്ന്‌ റംസാനെ പോലീസ് കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ ബൊലേറോ ബെല്‍ത്തങ്ങാടിയില്‍ നിന്ന്‌ ഒരു മാസം മുമ്പ് മോഷ്‌ടിച്ചാതെണന്ന്‌ വ്യക്തമായത്‌. 


ഉദുമ ജിഎല്‍പി സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്ടോപ്പുകളിലൊന്നാണ്‌ കാറിൽ നിന്ന്‌ കണ്ടെത്തിയത്‌. സ്‌കൂളില്‍ നിന്ന് നാലു ലാപ്ടോപ്പുകളും പ്രിന്ററുമടക്കം രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്‌ടിച്ചത്‌. സ്‌കൂളിലെ മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് റംസാന്‍ പിടിയിലായത്. 

ഒരാഴ്ച മുമ്പ് പള്ളിക്കരയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോയ വാഹനം റംസാന്‍ കവര്‍ച്ച ചെയ്ത ബൊലേറോ കാറാണെന്നും തിരിച്ചറിഞ്ഞു. റംസാന് കൂടുതല്‍ കവര്‍ച്ചകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.

Post a Comment

Previous Post Next Post