NEWS UPDATE

6/recent/ticker-posts

ഖുർആനിലെ സൂക്​തങ്ങൾ നീക്കണമെന്ന ഹരജി;​ വസീം റിസ്​വിക്കെതിരെ കേസ്​

ബ​റേ​ലി: വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ 26 സൂ​ക്​​ത​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച യു.​പി​ ശി​യ വ​ഖ​ഫ്​ ബോ​ർ​ഡ്​ മു​ൻ ചെ​യ​ർ​മാ​ൻ വ​സീം റിസ്​​വി​ക്കെ​തി​രെ കേ​സ്.[www.malabarflash.com]

ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ലൂ​ടെ മു​സ്​​ലിം​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ 'അ​ൻ​ജു​മ​ൻ ഖു​ദ്ദാ​മി റ​സൂ​ൽ' സെ​ക്ര​ട്ട​റി ഷാ​ൻ അ​ഹ്​​മ​ദും 'ഇ​ത്തി​ഹാ​ദെ മി​ല്ല​ത്ത്​ കൗ​ൺ​സി​ൽ' എ​ന്ന സം​ഘ​ട​ന​യും ന​ൽ​കി​യ പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച യു.​പി​യി​ലെ കോ​ത്​​വാ​ലി പോലീ​സ്​ സ്​​റ്റേ​ഷ​നി​ൽ റിസ്​​വി​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

'ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തിന്റെ മ​ത​വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്താ​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ബോ​ധ​പൂ​ർ​വ​വും വി​ദ്വേ​ഷ​പ​ര​വു​മാ​യ പ്ര​വൃ​ത്തി' എ​ന്ന വ​കു​പ്പ്​ ഉ​ൾ​ക്കൊ​ള്ളു​ന്ന സെ​ക്​​ഷ​ൻ 295എ ​അ​നു​സ​രി​ച്ചാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തെ​ന്ന്​ സീ​നി​യ​ർ പോലീ​സ്​ സൂ​പ്ര​ണ്ട്​ രോ​ഹി​ത്​ സി​ങ്​ സ​ജ്​​വാ​ൻ പ​റ​ഞ്ഞു.

അതേ സമയം റിസ്​​വി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്​​ത​മാ​യ വി​മ​ർ​ശ​ന​മാ​ണ്​ ഉ​യ​രു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച ല​ക്​​നോ​വി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ന്നു. ശി​യ നേ​താ​വും മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ അം​ഗ​വു​മാ​യ മൗ​ലാ​ന ഖ​ൽ​ബെ ജ​വാ​ദ്, മൗ​ലാ​ന സ​യ്യി​ദ്​ ഹ​സ്​​നി ന​ദ്​​വി, ബ​റേ​ൽ​വി മു​സ്​​ലിം​ക​ളി​ലെ പ്ര​മു​ഖ​നാ​യ മു​ഫ്​​തി അ​ഹ്​​സ​ൻ റ​ജാ ഖാ​ദി​രി തു​ട​ങ്ങി​യ​വ​ർ റിസ്​​വി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു. 

വ​സീം റി​സ്​​വി ഖു​ർ​ആ​നിന്റെ​യും ഇ​സ്​​ലാ​മിന്റെ​യും ശ​ത്രു​വാ​ണെ​ന്നും വ​ഖ​ഫ്​ അ​ഴി​മ​തി​യി​ൽ​നി​ന്ന്​ സ്വ​ന്ത​ത്തെ ​ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ​ ത​രം​താ​ഴ്​​ന്ന പ്ര​വൃ​ത്തി​യാ​ണ്​ റിസ്​​വി ചെ​യ്യു​ന്ന​തെ​ന്നും മു​ഫ്​​തി അ​ഹ്​​സ​ൻ റ​ജാ ഖാ​ദി​രി പ​ഞ്ഞു.

'സ്വ​യം പ്ര​ഖ്യാ​പി​ത' ശി​യ നേ​താ​വി​നെ അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും സം​സ്​​ഥാ​ന​ത്തെ മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള എ​ല്ലാ പോലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും ജ​ന​ങ്ങ​ൾ പ​രാ​തി​ക​ളു​മാ​യി നീ​ങ്ങ​ണ​മെ​ന്നും ഗു​ജ​റാ​ത്തി​ലെ മ​ത​നേ​തൃ​ത്വം ആ​വ​ശ്യ​​പ്പെ​ട്ടു. 

മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്​​ത വേ​ദി​യാ​യ 'ഗു​ജ​റാ​ത്ത്​ മു​സ്​​ലിം ഹി​ത്​​ ര​ക്ഷ​ക്​ സ​മി​തി' റിസ്​​വി​ക്കെ​തി​രെ കേ​സ്​ എ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സാ​ർ​ഖെ​ജ്​ പോലീസ്​ സ്​​റ്റേ​ഷ​നെ സ​മീ​പി​ച്ചു.

Post a Comment

0 Comments