ഉദുമ: ഉദുമ പഞ്ചായത്തിലെ ആദ്യകാല സിപിഐ എം നേതാവും ഉദുമ മുൻ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് നാരായണൻ നായർ (91) നിര്യാതനായി. നിലവിൽ സിപിഐ എം മാങ്ങാട് ബ്രാഞ്ചംഗമാണ്.
1950 വർഷ കാലത്ത് പെരുമ്പള സെല്ലിലൂടെ കമ്യൂണിസ്റ്റ് പാർട്ടിലെത്തിയ നാരായണൻ നായർ നിരവധി കമ്യൂണിസ്റ്റ്, കർഷക സമര, പോരാട്ടങ്ങളിൽ പങ്കെടുത്തു. പിന്നീട് ഉദുമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ സിപിഐ എം പാർട്ടി വളർത്തിയെടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ചു. അസൂഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നാരായണൻ നായർ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്.
പരേതയായ ചേവിരി സുശീലമ്മയാണ് ഭാര്യ. മകൾ: സുമംഗല. മരുമകൻ: എം മോഹനൻ (എസ്ഐ, ക്രൈംബ്രാഞ്ച്, കാസർകോട് യൂണിറ്റ് ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ, ശങ്കരൻ നായർ, ശ്രീധരൻ നായർ, കല്യാണിയമ്മ, മാധവിയമ്മ, കാർത്യായനിയമ്മ.
കെ കുഞ്ഞിരാമൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, കെ സന്തോഷ് കുമാർ, എം കെ വിജയൻ, ടി നാരായണൻ, പി കുമാരൻ നായർ, ബി ബാലകൃഷ്ണൻ, മുഹമ്മദ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Post a Comment